വ്യത്യസ്തനാം റോള്‍സ് റോയ്‌സ് ബാര്‍ബര്‍'
ശ്രീനിവാസന്‍ പറഞ്ഞു തന്നെ ബാര്‍ബറാം ബാലന്റെ കഥ മലയാളികള്‍ക്ക് സുപരിചിതമാണ്. സ്വപ്‌നം കാണാനും സ്വപ്‌നങ്ങളേക്കാളും വളരാനും കഴിഞ്ഞ വ്യത്യസ്തനായ മറ്റൊരു ബാര്‍ബറുടെ കഥ ബാംഗ്ലൂരില്‍ നിന്നാണ്. എല്ലാവരും തിരിച്ചറിയുന്ന ഈ ബാര്‍ബര്‍ ജീവിതത്തില്‍ എത്ര ഉയര്‍ച്ചയുണ്ടായാലും സ്വയം മറക്കുന്നവര്‍ക്കുള്ള ഒരു ഗുണപാഠവുമാണ്.
നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ തലമുടിവെട്ടിത്തരണമെങ്കില്‍ കന്നഡക്കാരനായ രമേഷ് ബാബു വെറും 65 രൂപ നിരക്കില്‍ അത് ചെയ്ത് തരും. പക്ഷേ അതിന് നിങ്ങള്‍ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും. കാരണം പെട്ടെന്ന് ഒരു തിരക്ക് വന്നാല്‍ കടയ്ക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറില്‍ കയറി കക്ഷി ചിലപ്പോള്‍ അപ്രത്യക്ഷമായെന്ന് വരാം. ഏതോ വി.ഐ.പിയുടെ ഡ്രൈവറാണെന്ന് തെറ്റിദ്ധരിക്കണ്ട. മൂന്നു കോടി വില വരുന്ന റോള്‍സ് റോയ്‌സ് രമേഷിന്റെ സ്വന്തം തന്നെ. ഭാഗ്യക്കുറിയടിച്ച് കിട്ടിയ തുകകൊണ്ടൊന്നും വാങ്ങിയതല്ല. സ്വന്തം പരിശ്രമം കൊണ്ട് തന്നെയാണ് രമേഷ് റോള്‍സ് റോയ്‌സ് ഉള്‍പ്പടെ 60 ലധികം കാറുകളുടെ ഉടമയായത്. ബി.എം.ഡബ്ല്യുവും, ബെന്‍സും എല്ലാം ഉള്‍പ്പെടും രമേഷിന്റെ വാഹനശ്രേണിയില്‍.
സിനിമക്കഥ പോലെ വിചിത്രമായ ഫ്ലാഷ്ബാക്കാണ് രമേഷ് ബാബുവിന്റേത്. 1979 ല്‍ ബാര്‍ബര്‍ ജോലിനോക്കിയിരുന്ന അച്ഛന്‍ മരിക്കുമ്പോള്‍ പയ്യനായ രമേഷിന് പ്രായം ഒമ്പത് വയസ്സ് മാത്രം. കാര്യമായ സമ്പാദ്യമൊന്നുമില്ലാതിരുന്ന നിര്‍ദന കുടുംബം. ജീവിതമാര്‍ഗമായി ഒരു വരുമാനത്തിന് അച്ഛന്റെ ബാര്‍ബര്‍ ഷോപ്പ് വാടകയ്ക്ക് നല്‍കാന്‍ കുടുംബം തീരുമാനിച്ചു. അതും ദിവസം അഞ്ച് രൂപ ദിവസ വാടകയ്ക്ക്. ബ്രിഗേഡ് റോഡിലെ സെന്റ് പാട്രിക് കോംപ്ലക്‌സിലുള്ള ബാര്‍ബര്‍ ഷോപ്പിന്റെ വാടകയായിരുന്നു രമേഷിന്റെ ചെറുപ്പക്കാലത്ത് കുടുംബത്തിന്റെ അത്താണി. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം രമേഷും കുടുംബം പോറ്റാനായി പഠനത്തോട് വിടപറഞ്ഞ് അച്ഛന്റെ വഴി തന്നെ സ്വീകരിച്ചു.
1991 ല്‍ സ്വന്തമായി ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയ രമേഷിന്റെ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത് 1994 ലാണ്. വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസ്സ് നടത്തിയിരുന്ന അമ്മാവനില്‍ നിന്ന് രമേഷ് കടം വാങ്ങിയും ചെറിയ സമ്പാദ്യവും ഒക്കെ ചേര്‍ത്ത് ഒരു ഓംനി വാന്‍ വാങ്ങി. ബാര്‍ബര്‍ ജോലിക്കൊപ്പം റെന്റ് എ കാര്‍ ബിസിനസ്സും തുടങ്ങി. 1996 ല്‍ ബൗറിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയ രമേഷിന്റെ ജീവിതത്തില്‍ പിന്നെ ഉയര്‍ച്ചയുടെ നാളുകളായിരുന്നു. ഓരേ സമയം തലമുടി വെട്ടുന്ന ജോലിയും റെന്റ് എ കാര്‍ ബിസിനസ്സുമായി രമേഷ് ഒരു സംഭവമായി മാറി.
2011 ലെത്തുമ്പോള്‍ ഇന്ന് രമേഷിന്റെ ശേഖരത്തിലുള്ളത് ഒന്നും രണ്ടും വാഹനങ്ങളല്ല. വിവിധ മോഡലുകളിലായി 67 കാറുകളുടെ ഉടമയാണ് ഇന്ന് രമേഷ്.. വാഹനശ്രേണിയിലുള്ളവ കേട്ടാല്‍ ഞെട്ടും റോള്‍സ് റോയ്‌സിന് പുറമേ നാല് ബെന്‍സ്, അത്രയും തന്നെ ബി.എം ഡബ്ല്യു, 50 ടയോട്ട ഇന്നോവ. ഇവയെല്ലാം തന്നെ വാടകയ്ക്ക് നല്‍കുന്നുമുണ്ട്. ഇടപാടുകാരില്‍ വമ്പന്‍ രാഷ് ട്രീയക്കാരും, സൈനിക ഓഫീസര്‍മാരും എന്തിന് വെള്ളിത്തിരയിലെ സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ് ബച്ചന്‍ എന്നിവരെല്ലാം പെടും. ഇവര്‍ക്കെല്ലാം യഥാസമയം കാറുകള്‍ക്ക് വാടകയ്ക്ക് നല്‍കിവരുന്നു.
മൂന്നു കോടി 10 ലക്ഷം വില വരുന്ന റോള്‍സ് റോയ്‌സ് ബാംഗ്ലൂരില്‍ സ്വന്തമായുള്ളത് രമേഷ് ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് മാത്രം. സ്വന്തം വരുമാനത്തിന് പുറമേ ബാങ്ക് വായ്പും ചേര്‍ത്താണ് റോള്‍സ് റോയ്‌സ് വാങ്ങിയത്. വായ്പയുടെ<sp
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ