2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ജയ്‌ ഹിന്ദ്‌

 



വീണ്ടും ഒരു അഗസ്റ്റ് പതിനഞ്ചു .
ഇന്ത്രപ്രസ്തത്തില്‍ അണ്ണാ ഹസാരെ 
ഉണ്ണാ വ്രതം ഇരിക്കുന്നു.
എന്തിനു?
അറുപത്തിനാല് വര്‍ഷമായിട്ടു 
പരിഹാരം കാണാന്‍ കഴിയാത്ത 
അഴിമതി എന്ന അറ്ബുതം
ചികിത്സ അനിവാര്യ മായതിനാല്‍ 
ഒരു മരുന്ന് വേണമെന്നും ,
അതില്‍ കുറുന്തോട്ടി,നെല്ലിക്ക ,താണിക്ക എന്നിവ പോരാ..
മറ്റൊരു മരുന്നും കൂടി ചേര്‍ക്കണം.
അതിനു ഗവന്മേന്റ്റ് സമ്മതിക്കുന്നില്ല ,
സിവില്‍ സൊസൈറ്റി ക്കാണൊ
പാര്ളിമെന്റിനാണോ അതികാരം?
ഗാന്തിജി പവര്‍ പോളിടിക്സില്‍ അംഗമായിരുന്നോ?
അടിയന്തിരാവസ്ഥ കാലത്ത് ജെ പി മൂവ്മെന്റ്
എങ്ങിനെ പെരുമാറി ..
എന്നത്ക്കെ ചര്‍ച്ചക്ക് വന്നിരിക്കുന്നു.
ഈ ചോദ്യങ്ങള്‍ക്ക്
പ്രത്യക്ഷത്തില്‍ ദുര്‍ഗന്തമാനെങ്കിലും
ഒരു മുല്ലപ്പൂ സൌരബ്ബ്യം എവിടന്നോ
അടിച്ചു വീശുന്നോ എന്നൊരു സംശയം എനിക്ക് ഇല്ലാതില്ല .
ആയിരത്തി തൊള്ളായിരത്തി
 നാല്പത്തി
എഴില്‍ നമ്മുടെ
നേതാകള്‍ സോതന്ത്രം രുചിച്ചു.
പിന്നെ അത് നേതാകാളുടെ ''സൊ തന്ത്രമായി'' പരിണമിച്ചു
ഇപ്പോള്‍ അത് നെതകളുടെ ''കു തന്ത്രമായി'' വികസിച്ചു.
കുഞ്ഞുണ്ണി മാഷുടെ വരികള്‍
ദേശീയ ഗാനമാകാന്‍ സമയമായോ?
''ഇക്കണ്ട തോക്കെയാ ണിന്ത്യ യെന്നാകിലൂ
എന്തിനാട്ടിയോടിച്ചു നാം പാവമാം സായിപ്പിനെ?''

                                                                                 ജയ്‌ ഹിന്ദ്‌

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

'ഗദ്ദാമ'കളും 'തബ്ബാക്കു'കളും

വെച്ചു വിളമ്പി മണലാരണ്യത്തിലെ 'തബ്ബാക്കു'കള്‍
റാസല്‍ഖൈമ: കിഴക്കിന്റെ വെനീസില്‍നിന്ന് കടല്‍ കടക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹലീമയുടെ മനസ് നിറയെ ആധി മാത്രമായിരുന്നു. തന്റെ തീരുമാനം എരിതീയില്‍ നിന്ന് വറചട്ടിയിലേക്കുള്ള ചുവടുവെപ്പാകുമോ എന്ന കടുത്ത ആശങ്ക. എങ്കിലും എല്ലാം പടച്ച റബ്ബില്‍ അര്‍പ്പിച്ച് ഇറങ്ങി. അല്ലാഹുവിന്റെ കാവല്‍...  എത്തിപ്പെട്ട സ്ഥലം സ്വന്തം മണ്ണിനേക്കാള്‍ സുരക്ഷിതത്വം നല്‍കുന്നതായി. റാസല്‍ഖൈമയിലെ പ്രമുഖ സ്വദേശി കുടുംബത്തില്‍ ജോലി ചെയ്തുവരുന്ന ആലപ്പുഴ സ്വദേശിനി തന്റെ എട്ട് വര്‍ഷത്തെ മരുഭൂമിയിലെ പ്രവാസ ജീവിതത്തെകുറിച്ച് മനസ് തുറക്കുന്നു:
മാതാവും ആറ് അനുജത്തിമാരും സഹോദരനുമടങ്ങുന്ന കുടുംബത്തിലെ അംഗമായ ഇവരുടെ വിവാഹം കഴിഞ്ഞെങ്കിലും അതിനേറെ ആയുസുണ്ടായില്ല. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. പിതാവ് മരണപ്പെട്ടതിനാല്‍ വീട്ടിലെ പ്രാരാബ്ധങ്ങള്‍ ചുമലില്‍ വീണു. നാട്ടില്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങി. സ്ഥിരമായി പോകുന്ന മാസങ്ങളില്‍ 3,000 രൂപ ലഭിച്ചിരുന്നു. അത് എണ്ണി ചുട്ട അപ്പം പോലെ..
ദുരിത ജീവിതം തിരിച്ചറിഞ്ഞ ചില സുമനസ്സുകളുടെ സഹായം ഹലീമയെ അറബ് ഐക്യ നാടുകളിലെ വടക്കന്‍ എമിറേറ്റായ റാസല്‍ഖൈമയിലെത്തിച്ചു. ഇവിടെ ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ വസതിയിലാണ് ജോലി തരപ്പെട്ടത്. അല്ലലും അലട്ടുമില്ലാത്ത ജീവിതം. അര്‍ബാബും ഗൃഹനാഥയും ഹൃദ്യമായ പെരുമാറ്റം. കൃത്യമായ തീയതികളില്‍ ശമ്പളം. നാട്ടില്‍ 3,000 ലഭിച്ചിരുന്നത് ഇവിടെ എത്തിയ ആദ്യ മാസം ഏഴായിരം രൂപയായി വര്‍ധിച്ചത് അന്നത്തെ അവസ്ഥയില്‍ തെല്ലൊന്നുമല്ല ആശ്വാസം നല്‍കിയത്. ഇപ്പോള്‍ തനിക്ക് ഇതിലും ഉയര്‍ന്ന ശമ്പളം ഇവിടെ നിന്ന് ലഭിക്കുന്നുണ്ട്. അല്ലാഹു ആരോഗ്യം നിലനിര്‍ത്തുന്നിടത്തോളം തന്റെ ജീവിതം ഇങ്ങനെ നീങ്ങുമായിരിക്കും. പക്ഷേ, അനുജത്തിമാരുടെ കാര്യം-അവരുടെ വിവാഹം. ഇതാണ് മനസിനെ അലട്ടുന്നത് -ഹൃദയത്തിലെ വിങ്ങല്‍ പുഞ്ചിരിയില്‍ പൊതിഞ്ഞ് ഹലീമ പറഞ്ഞു.
ഇവരെ കൂടാതെ മറ്റ് രണ്ട് മലയാളി യുവതികളും ഇത്യോപ്യന്‍ യുവതിയും വീട്ടു ജോലിക്കായി ഇവിടെയുണ്ട്. എല്ലാവരും ഹലീമയുടെ അഭിപ്രായത്തെ ശരിവെക്കുന്നു. ഗൃഹനാഥ ശൈഖ ഹസയെകുറിച്ചും ഇവര്‍ക്ക് പറയാനുള്ളത് നന്മയുടെ വര്‍ത്തമാനങ്ങള്‍ മാത്രം.
ഇവിടെ 18 വര്‍ഷമായി 'തബ്ബാക്കു'കളായി ജോലി ചെയ്തുവരുന്ന രണ്ട് മലയാളി യുവാക്കളുണ്ട്. ചങ്ങരംകുളം സ്വദേശികളായ മുഹമ്മദും അലിയും. ഇരുവരും സഹോദരങ്ങളാണ്. ഉയര്‍ന്ന ശമ്പളമില്ലെങ്കിലും സ്വസ്ഥമായ ജോലി സാഹചര്യമാണ് തങ്ങളെ ഇവിടെ പിടിച്ചുനിര്‍ത്തുന്നതെന്ന് ഇവര്‍ പറഞ്ഞു. ഒട്ടകം, ആട്, പോത്ത്, കോഴി, മല്‍സ്യം തുടങ്ങിയവ ഉപയോഗിച്ച് തയാറാക്കുന്ന അറബിക് ബിരിയാണികള്‍. ഫിരീദ്, ഹരീസ്, അസീദ, മജ്ബൂസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വിവിധ രുചിഭേദങ്ങളോടെയുള്ള വിഭവങ്ങള്‍. ഇതെല്ലാം സമയാസമയങ്ങളില്‍ തയാറാക്കി വിതരണം ചെയ്യലാണ് ജോലി. ഇവയെല്ലാം ഒരുക്കുന്നത് വീട്ടുടമയുടെ തീന്‍ മേശയിലേക്കായി മാത്രമല്ല. അയല്‍പക്കക്കാരും അതിഥികളുമായി നിരവധി പേര്‍. അവര്‍ക്കെല്ലാം ഇവ പൊതികളിലാക്കി നല്‍കേണ്ട ചുമതലയും ഇവര്‍ക്ക് തന്നെ.
റമദാന്‍ തുടങ്ങിയാല്‍ തിരക്കിന് കനംവെക്കും. വൈകുന്നേരം നാല് മുതല്‍ ആളുകള്‍ വന്നു തുടങ്ങും. ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങള്‍ അതിഥികള്‍ക്ക് നല്‍കും. മാര്‍ക്കറ്റുകളില്‍ നിന്ന് പലചരക്കുകള്‍ എത്തിക്കാന്‍ പ്രത്യേകം ആളുകളുണ്ട്. തങ്ങളുടെ അര്‍ബാബ് വരുമാനത്തിന്റെ നല്ലൊരു ശതമാനം വെച്ചു വിളമ്പി നല്‍കാന്‍ ചെലവഴിക്കുകയാണെന്ന് മുഹമ്മദും അലിയും അവരുടെ അനുഭവം നിരത്തി അഭിപ്രായപ്പെടുന്നു.
കത്തിയാളുന്ന ചൂടില്‍ വൈദ്യുതി വിതരണം കൂടിയില്ലെങ്കില്‍... രണ്ട് പതിറ്റാണ്ടോളം 'തബ്ബാക്കാ'യി ജോലി ചെയ്ത ശേഷം പച്ചക്കറി കച്ചവടത്തിലേക്ക് ചുവടു മാറിയ മൊയ്തീന്‍കുട്ടിക്കയുടെ അനുഭവങ്ങള്‍ ഇങ്ങനെ. 1980കളിലാണ് തിരൂരില്‍ നിന്ന് ഇവിടെയെത്തിയത്. എണ്ണക്കുരുവിന്റെ 'പളപളപ്പ്' അന്ന് എവിടെയും പരന്നിട്ടില്ല. ഇവിടെ അല്‍ മ്യാരീദില്‍ തന്റെ കട നില്‍ക്കുന്നിടമെല്ലാം അന്ന് കടലായിരുന്നു. 15 കിലോമീറ്ററോളം കടല്‍ നികത്തിയിടത്താണ് ഇപ്പോള്‍ ഈ കെട്ടിടങ്ങളെല്ലാം പൊന്തിയിരിക്കുന്നത്.
നമ്മുടെ നാട്ടിലെ ചേരി പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു തദ്ദേശീയരുടെ പുരയിടങ്ങള്‍. രണ്ട് മണിക്കൂര്‍ വൈദ്യുതിയുണ്ടെങ്കില്‍ പിന്നെ മണിക്കൂറുകള്‍ ഇരുട്ടില്‍. അടുപ്പിലെ ചൂടിനൊപ്പം സൂര്യതാപവും സഹിക്കണം. എന്നാല്‍ ഒരാളെ ഇഷ്ടപ്പെട്ടാല്‍ അയാള്‍ക്ക് എല്ലാ സൗകര്യങ്ങളും ഇവര്‍ ഒരുക്കും. തന്റെ ഭാവി തെളിഞ്ഞതും ഇവരുടെ മനസിലെ നന്മ കൊണ്ടായിരുന്നു. ദാത്തല്‍ ദിജര്‍, മജ്ബൂസ്, മഷ്‌വായ്, ഖസീദ് തുടങ്ങിയ അറബിക് വിഭവങ്ങള്‍ താന്‍ ഉണ്ടാക്കിയിരുന്നു- 20 വര്‍ഷം മുബാറക് ഹാറമിന്റെ വസതിയില്‍ പാചക ജോലി ചെയ്ത മൊയ്തീന്‍ക്ക പറഞ്ഞു നിര്‍ത്തി.
റമദാനില്‍ വ്രതമെടുത്ത് രാവിലെ എട്ട് മുതല്‍ പ്രഭാത നമസ്‌കാരം വരെ തുടരുന്ന ജോലി.... ഇങ്ങനെ എല്ലുമുറിഞ്ഞവരുമുണ്ട് ഇവിടെ. പത്താംതരം കഴിഞ്ഞ് കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് എടരിക്കോട്ടെ മുഹമ്മദലിക്ക് അക്കരെ നിന്ന് അമ്മാവന്റെ വിളി വന്നത്. ഫ്രീ വിസ തരപ്പെടുത്തിയ സന്തോഷത്തിലുള്ള അമ്മാവന്റെ വിളിയില്‍ മുഹമ്മദലിക്കും ആഹ്ലാദം അടക്കാന്‍ കഴിഞ്ഞില്ല. അറബിപൊന്ന് സ്വന്തമാക്കുകയെന്ന സ്വപ്‌നവുമായി 1979ല്‍ അബൂദബിയിലാണ് വിമാനമിറങ്ങിയത്. ആറു മാസക്കാലം നല്ല ജോലി തേടിയലഞ്ഞ പ്രാര്‍ഥനയുടെ നാളുകള്‍. സ്‌നേഹിതന്‍ 'സഹായിച്ച്' അബൂദബിയില്‍ നിന്ന് ദൂരെയുള്ള ബദാ സാഇദിലേക്ക്. ഇവിടെ സ്വദേശിയുടെ വീട്ടില്‍ 'തബ്ബാക്ക്' ജോലി തരപ്പെട്ടു, സന്തോഷം. ഈ സന്തോഷം പക്ഷേ, അടുത്ത ദിവസം തന്നെ സന്താപത്തിന് വഴിമാറി.
അടുക്കള പണിക്ക് പുറമെ നാല് ഒട്ടകങ്ങള്‍, ആടുകള്‍, ചെടികള്‍ തുടങ്ങിയവയുടെ പരിചരണവും ഈ എടരിക്കോട്ടുകാരന് സ്വന്തം. റമദാനായാല്‍ ജോലി സമയം ഇരട്ടിക്കും. സാധാരണയുള്ള പണികള്‍ക്ക് പുറമെ റമദാനില്‍ വെച്ചു വിളമ്പുന്നത് പല സ്ഥലങ്ങളിലും എത്തിക്കേണ്ട ജോലിയും തനിക്ക് തന്നെ. സുബ്ഹി ബാങ്കിന് തൊട്ടു മുമ്പാണ് വീട്ടില്‍ നിന്ന് പുറത്തു പോയവര്‍ തിരിച്ചെത്തുക. അതുവരെയും ഉറക്കമില്ല. അവര്‍ എത്തിയാല്‍ അത്താഴം വിളമ്പണം. ഈ റമദാനുകള്‍ എട്ട്  ആണ്ടുകള്‍ നീണ്ടു. 23 വര്‍ഷമായി സ്വസ്ഥം. യു.എ.ഇയിലെ പ്രമുഖ സ്ഥാപനത്തില്‍ 'പാചക കല' തുടര്‍ന്നു വരികയാണ് മുഹമ്മദലി.
തങ്ങളുടെ കഥ പറയുന്ന വിവാദമായ 'ഗദ്ദാമ' സിനിമയെക്കുറിച്ച് ഇവരില്‍ ചിലര്‍ വിഷമത്തോടൊപ്പം രോഷവും പങ്കുവെച്ചു. ഇങ്ങനെയൊരു സിനിമ വേണ്ടിയിരുന്നില്ല. പഠിച്ചും കളിച്ചും നടക്കേണ്ട പ്രായമുള്ള തമിഴ് കുട്ടികള്‍ മലയാളി വീടുകളില്‍ ജോലി ചെയ്യുന്നുണ്ടല്ലോ.
ഇവരോട് ക്രൂരമായി പെരുമാറുന്നവരും നല്ല നിലയില്‍ ഇടപെടുന്നവരും മലയാളികളിലുണ്ട്. എന്നാല്‍, ഇതിന്റെ പേരില്‍ ആരും മൊത്തം മലയാളികളെ മോശമായി ചിത്രീകരിച്ച് സിനിമയിറക്കിയിട്ടില്ല. സ്വന്തം കുടുംബം വഴിയാധാരമായാലും തങ്ങളുടെ പ്രശസ്തി വാനോളം ഉയരണമെന്നാഗ്രഹിച്ചവരാണ് ഒരു സമൂഹത്തെയും നാടിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇങ്ങനെ ചിത്രീകരണത്തിനിറങ്ങിയത്.
ഖേദം പ്രകടിപ്പിക്കാനെങ്കിലും അവര്‍ തയാറകണം .

State Masjid of Qatar

State Masjid of Qatar
The project of establishing the State Mosque, who oversees the engineering office established private, where he began work on the project in December 16, 2006 is expected to finish work in the second half of 2009 at a cost of 420 million riyals.

Has cultural magazine Al Rayyan throwing light on the giant stages of the project and what it represents of the value of traditional and Islamic.

The mosque consists of State:

1 - basement: includes ablution place and bathrooms Men, in addition to the part for the machines, and an area of about 3853 m 2.

2 - Ground floor: consists of the main prayer hall for men, a place dedicated to women's ablutions in addition to the place designated for ablutions and baths with special needs, and an area of about 12 117 m 2.

3 - the role of mezzanine: It consists of a place to pray, ladies and place an extra prayer for the men, in addition to the library and halls for the memorization of the Koran, one for men and the other for women, and an area of about 2594 2.

4 - covered parking, nine of about 347 cars, an area of 14,877 m 2.

5 - VIP area, and an area of about 650 m 2.

The total area allocated for the project is about 175 164 m 2, and the total area covered 27 644 m 2, and the percentage of area covered 15.8% of the project area.

And expand the mosque inside the terminal for about 11 000 air-conditioned serum, and air-conditioned hall for women to accommodate about 1200 serum, and can pray in the mosque courtyard in the front yard of the mosque, and Istoaban 30,000 worshipers.

And a number of mosque domes and one beacon, and the large domes Fddha 28 Dome, and the 65 small domes, and the mihrab of a mosque with two domes and three gates and the President of the prayer hall 17 gates.

It was built by Sheikh Jassim bin Mohammed Al Thani, the founder of Qatar Mosque Boualaqbib in reward for his father, as he tells it as he returned from his military campaign in Zubara in 1878 he received the news of the death of his father Sheikh Mohammed in a place called (Forums) stopped and prayed prayers, and then continued to walk to Doha, then summoned him to build his name Alhmile ordered him to go to brand names, and there look at the grand mosque and probe how to build it because he wants if he comes back from there to build a mosque like him, he went Alhmile to brand names, and built a mosque Boualaqbib which was larger than the collector Zubara.

Instructions were issued by His Highness Sheikh Hamad bin Khalifa Al Thani, the Emir to build a mosque large in the capital to the engineering office sector, the Office began the development of perception, and found the officials of this mosque should be a landmark country-pure, and is inspired by architecture, the country was abound in Qatar, so it was a mosque Boualaqbib which was built by Sheikh Jassim before one hundred and thirty years old is the model's inherent architecture country the form of mosques, which was practiced in Qatar for centuries, so inspired the whole new form of construction, the historic, built by the founder of Qatar, Sheikh Jassim Bin Mohammed.

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

വീണ്ടും ഒരു നോമ്പ് കാലം

വീണ്ടും ഒരു നോമ്പ് കാലം.
മരുഭൂമിയില്‍ ഇക്കുറി അത് പതിനഞ്ചു മണിക്കൂര്‍ 
ഓരോ വര്‍ഷവും പരശതം കോടി മുസ്ലീങ്കല്‍ 
നോമ്പ് നോറ്റദിലൂടെ  ലോകത്ത് എന്തെങ്കിലും സംഭവിച്ചോ?
മുസ്ലീം ലോക്തിനെങ്കിലും വല്ല ഗുണവും ഉണ്ടായോ?

ഒരുതരത്തിലും മുസ്ലിം ഉമ്മത്തില്‍
ഒരു സോദീനവും ഉണ്ടാക്കാതെ...
അയ്ക്യം...
പരസ്പര സ്നേഹം..
പ്രതിപക്ഷ ബഹുമാനം..
ഉത്തരവാതിത ബോതം..
ഖുര്‍ ആനോടുള്ള സമീബനം..
എല്ലാം പഴയപടി....
 
എന്തെ ഇങ്ങനെയൊക്കെ ആകാന്‍ ?
ആരാണ് ഇതിന്ടെ ഉത്തരവാതി?
അതൊന്നു ആലോചിച്ചു ഉത്തരം തരാമോ?