ലോക്പാല്‍ എന്നത് എന്ത് മാജിക്കാണ് കാണിക്കാന്‍ പോകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.
സംസ്ഥാന തലത്തില്‍ നിലവിലുള്ള ലോകായുക്തയും അഴിമതി വിരുദ്ദ സെല്ലും വിജിലന്‍സും ഒക്കെ ഉണ്ടായിട്ടും എന്തെ ഈ അഴിമതിക്കാരെ പിടിച്ചു കെട്ടാന്‍ കഴിയാതെ പോയത്? വേലിതന്നെ വിലതിന്നുന്ന നാട്ടില്‍ ഇനി എന്താണ് ഒരു പരിഹാരം?ഇടയാന്മാര് തന്നെ ചെന്നായകളായി പരിണമിക്കുമ്പോള്‍ എന്ത് പ്രതീക്ഷകാലാണ് ശരാശരി ഭാരതീയന് കൈ മുതലായി ഉള്ളത്? പാര്‍ലിമെന്റിനും നിയമ സഭകള്‍ക്കും അതീതമായി രാജ്യം നേരിടുന്ന ഒരു മുഖ്യ പ്രശനം പൌരസമൂഹം ഉയര്‍ത്തികൊണ്ടു വരേണ്ടി വരിക എന്ന് വരുമ്പോള്‍ ജനാതിപത്യം എവിടെ എത്തി നില്‍ക്കുന്നു? അഞ്ചു കൊല്ലം കൂടുമ്പോള്‍ ജനാതിപത്യം സംരക്ഷിക്കാന്‍ ആറ് പതിറ്റാണ്ടായി ചിലവഴിച്ച കോടികള്‍ എന്ത് നേട്ടം ഉണ്ടാകി?
ഈ ചോദ്ദ്യങ്ങള്‍ ഇന്ത്യന്‍ ജനാതിപത്യ സംവിതാനത്തെ നോക്കി കളിയാക്കി ചിരിക്കുമ്പോള്‍ ആരും ഒന്നും മിണ്ടാതതെന്തേ?